നീ നിൻ്റെ മുറിവുകളിൽ സൂക്ഷിച്ച് നോക്കുക, അവിടെ നിനക്ക് നിന്നിലെ യോദ്ധാവിനെ കാണാൻ കഴിയും.

നീ അവയിൽ ചുംബിക്കുക, ഇനിയും നിനക്ക് മുന്നോട്ട് കുതിക്കാനുള്ള കരുത്ത് തരും അവ.

കണ്ണുകൾ ഉയർത്തി നീ മുന്നോട്ട് പോകുക.

– ബിനോ

ഏറ്റവും ഇഷ്ടമുള്ളതെന്താണ് ?

എൻ്റെ ഏകാന്തതകൾ, എൻ്റെ ചെടികൾ.
എൻ്റെ നിറങ്ങൾ, എൻ്റെ വരികൾ.
എൻ്റെ തവിട്ട് നിറമുള്ള കണ്ണുകൾ,
എന്നെത്തന്നെ.

– ബിനോ

ഓർമ്മകളിൽ ഇപ്പോഴും ഞാൻ വീണ്ടും വീണ്ടും വേദനിക്കാറുണ്ട്, നീറി നീറി മരിക്കാറുണ്ട്.

പക്ഷേ പിന്നെയും പിന്നെയും പുനർജ്ജനിക്കാറുമുണ്ട്.

– ബിനോ

ലോകം കാണാൻ ഇറങ്ങുമ്പോൾ അടുക്കളയിൽ അമ്മയുണ്ടെന്ന് മറന്ന് പോകരുത് നീ. അവരുടെ ലോകം നീ മാത്രമായി ചുരുങ്ങിയത് ഓർത്ത് കൊള്ളുക നീ.

– ബിനോ

ഇന്നീ തണുപ്പത്ത് ഒറ്റക്കിരിക്കുമ്പോൾ നീയെന്റെ തോളിൽ തല ചേർക്കുന്നത് എനിക്കറിയാൻ കഴിയുന്നുണ്ട്. കറുത്ത ആകാശത്തേക്ക് വിരൽച്ചൂണ്ടി ആ ഒറ്റനക്ഷത്രം ഏതാണെന്ന് നീ ചോദിക്കുമ്പോൾ, അത് നമ്മുടെ പ്രണയനക്ഷത്രമാണെന്ന് ഞാൻ പറയും. അത് കേൾക്കുമ്പോൾ തന്നെ എന്തൊരു തള്ളാ മനുഷ്യാ നിങ്ങളെന്ന് പറഞ്ഞു നീ കളിയാക്കി ചിരിക്കുമെന്നും എനിക്കറിയാം.

ഇങ്ങനെ നീയരികിൽ ഇല്ലാത്തപ്പോഴൊക്കെ നിന്നെയാേർക്കുന്നതല്ലേ പ്രണയം.

– ബിനോ

പ്രിയപ്പെട്ട 2019 ന്

വിട പറയുന്നു ഞാൻ, ഇനി നീ എന്റെ ഓർമ്മകളിൽ ജീവിക്കുക. നീ തന്ന ചിറകുകൾക്കും മുറിവുകൾക്കും നിറയെ സ്നേഹം ഞാൻ പകരം തരുന്നു.

ഇനിയൊരു കണ്ടമുട്ടൽ ഇല്ലറിഞ്ഞ് കൊണ്ട് തന്നെ എല്ലാത്തിനും ഒരു ചുംബനം തന്ന് കൊണ്ട് ഞാൻ യാത്ര പറയുന്നു.

– ബിനോ

ഇട്ടൂലിക്കളിയിൽ ജയിക്കാൻ ചൂട് ഇഷ്ട്ടപ്പെട്ടിരുന്ന ബാല്യത്തിൽ നിന്ന് ജീവിതച്ചൂടിൽ ജയിക്കാൻ ഒരിറ്റ് തണുപ്പ് തിരയുന്ന യൗവ്വനത്തിലേക്ക് മാറിയിരിക്കുന്നു എൻെറ ജീവിതം.

– ബിനോ

ഉറങ്ങി ഉറങ്ങി ഞാൻ കണ്ട സ്വപ്നങ്ങളേക്കാൾ ഉറക്കമിളച്ച് ഞാൻ ചുംബിച്ച ഓർമ്മകൾക്കാണ് അവളുടെ ഗന്ധമുള്ളത്.

– ബിനോ

മാറ്റം! ചിലപ്പോൾ കൊതിപ്പിക്കുകയും ചിലപ്പോൾ കരയിപ്പിക്കുകയും ചെയ്യുന്ന മായാജാലം

– ബിനോ