അവസാനിക്കാത്ത പൂമഴകളുടെ
ആനന്ദംപോലെ, ഏറ്റവും
മനോഹാരിതയുള്ളൊരു
ഓണാംശംസകൾ നേരുന്നു
ഞാൻ നിങ്ങൾക്ക്. ✨
നിറയെ നന്മകളുണ്ടാകട്ടെ ഏവർക്കും. 🦋
– ബിനോ
അവസാനിക്കാത്ത പൂമഴകളുടെ
ആനന്ദംപോലെ, ഏറ്റവും
മനോഹാരിതയുള്ളൊരു
ഓണാംശംസകൾ നേരുന്നു
ഞാൻ നിങ്ങൾക്ക്. ✨
നിറയെ നന്മകളുണ്ടാകട്ടെ ഏവർക്കും. 🦋
– ബിനോ
സൗഹ്യദങ്ങളുടെ മരത്തണലുകളാണ്
കോളേജ് ഓർമ്മകളുടെ വഴിനിറയെ.
കാലമിത്ര കൊഴിഞ്ഞിട്ടും, ഋതുഭേതങ്ങളാ
വഴികളിൽ നാളിതുവരെ കടന്ന് വന്നിട്ടില്ല,
അന്നുമിന്നും സദാ ഹരിതസ്വച്ഛം.
– ബിനോ
നിങ്ങളെപ്പോലുള്ള മനുഷ്യരും, കടലും കാടുകളുമൊക്കെ ഏതോ മായാസൃഷ്ട്ടിയായിരിക്കണം.
അല്ലെങ്കിൽ പിന്നെയെങ്ങനെയാണ് ഇത്ര മനോഹരമായി നിങ്ങൾക്ക് നിലനിൽക്കാൻ സാധിക്കുന്നത്.
– ബിനോ
സന്തോഷം പുഞ്ചിരിക്കുന്നിടം തേടി ഞാനൊത്തിരി അലഞ്ഞു. നീണ്ട വീഥികളും ഇരുണ്ട വനങ്ങളും തിരവറ്റിയ കടലുകളും താണ്ടിയ ശേഷം നിരാശനായി വീട്ടിൽ തിരിച്ചെത്തി ഒടുവിൽ ഞാൻ.
അവിടെ അമ്മ ആഹാരം വിളമ്പിവെച്ച് കാത്തിരിപ്പുണ്ടാരുന്നു. നിറഞ്ഞ് കഴിക്കുന്നതിന് ഇടയിൽ ചപ്പാത്തിയും കറിയും നല്ലതാണെന്ന് പറയുമ്പോൾ അമ്മ പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
യാത്ര സഫലമായിരിക്കുന്നു എന്ന് ഞാൻ തിരിച്ചറിഞ്ഞു.
– ബിനോ
ചിലപ്പോളൊക്കെ വീടിന്റെ സുന്ദരസുരഭില സുഖങ്ങളിൽ നിന്നും നമുക്കിടക്ക് യാത്ര പറയേണ്ടി വരും,
വേഗന്ന് തിരികെ വരാമെന്ന് പറഞ്ഞിറങ്ങിയ നീണ്ട യാത്രകൾ.
– ബിനോ
ഞാനും നീയും ഒരേ ആകാശത്തിന് കീഴെയുള്ള കാലത്തോളം നമ്മുക്കിടയിലെ മഹാസമുദ്രങ്ങളെക്കുറിച്ച് ഓർത്ത് ഞാൻ ആശങ്കപ്പെടുന്നില്ല!
– ബിനോ
പ്രകാശവും പ്രതീക്ഷകളും അറ്റ് പോയ എന്റെ ഇൻഡ്യയിൽ, പ്രാണവായു കിട്ടാതെ പിടഞ്ഞ് തീർന്ന മനുഷ്യർക്കിടയിൽ, ജനങ്ങളേക്കാൾ കൂടുതൽ ജാതിയെ സ്നേഹിച്ച ഭരണാധികാരികൾക്കിടയിൽ,
എന്റെ കേരളം പ്രതീക്ഷയുടെയും പ്രകാശത്തിന്റെയും തുരുത്തായി ഇനിയും നിലകൊള്ളും.
കേരളജനതക്ക് നന്ദി ❤️
– ബിനോ
കണിക്കൊന്നപ്പോലെയുള്ള ചിരികൾ ഉണ്ടാവട്ടെ ഇനി നമുക്കിടയിൽ.
വിഷു ആശംസകൾ ✨
– ബിനോ
ഇരുട്ടിൽ നിന്ന് ഞാൻ പൊട്ടിക്കരഞ്ഞപ്പോൾ, കഴുത്തിൽ വെളിച്ചത്തിന്റെ വെള്ളിനൂല് അണിഞ്ഞവൾ പറഞ്ഞു.
പ്രതീക്ഷ കൈവിടരുത്.
ഞാൻ പിന്നെയും ഇരുട്ടിലൂടെയും തണുപ്പിലൂടെയും യാത്ര തുടങ്ങി.
– ബിനോ