യാത്ര തുടരാനാകുന്നില്ല

യാത്ര തുടരാനാകുന്നില്ല

പ്രിയ്യപ്പെട്ടതെന്തോ നഷ്ട്ടപ്പെട്ട
മനുഷ്യനെക്കണക്കാണ് ഞാനിന്ന്.

എന്താണ് നഷ്ട്ടപ്പെട്ടതെന്നോ,
എവിടെയാണ് വീണ് പോയതെന്നോ
ഓർമ്മയില്ലാതെ മറവിയുടെ ഇരുട്ടിൽ
സദാ തിരച്ചിലിലാണ് ഞാനിന്ന്.

അത്കൊണ്ട് തന്നെ എപ്പോഴുമൊരുതരം
തേടലാണ് ജീവിതം. പല ലക്ഷ്യങ്ങളും
മുന്നിലുണ്ടെങ്കിലും നഷ്ട്ടദുഃഖത്തിലങ്ങനെ
മനസ്സ് ഭ്രമണം ചെയ്യുന്നു.

നിന്നടത്ത് തന്നെ ഞാൻ നിൽക്കുവന്നറിയാം.
പക്ഷേ യാത്ര തുടരാനാകുന്നില്ല.
വഴികളും ലക്ഷ്യങ്ങളും വ്യക്തമെങ്കിലും
എവിടെയോ വീണ് പോയിരിക്കുന്നു.

ഓരോ രാവുംപകലും ഉള്ളില്ലെരിഞ്ഞ്
തീരുവാണെന്നറിയാം. ഇനിയൊരു അവസരംകൂടി
കാലം തരുമോന്നറിയില്ല.

യാത്ര തുടരാൻ എനിക്കതിയായ
ആഗ്രഹമുണ്ട്. അറിയില്ല, കഴിയുമോന്ന്.
പ്രിയ്യപ്പെട്ടതെന്തോ എനിക്ക് നഷ്ട്ടമായിരിക്കുന്നു.


...

Written By

Bino Kochumol Varghese

Software Engineer⚡ Blogger 🦄 Reader 📚 Wanderlust 🦋 Green panther🌱