വൈകുന്നേരങ്ങളിലെ വിജനമായ
തെരുവിൽ ഞാൻ,
പൊടുന്നുടനെയുള്ള തിരിവിൽ
കണ്ടുമുട്ടുന്ന പൂമരങ്ങളുണ്ട്.
മഞ്ഞവെളിച്ചത്തിൽ
പൂത്തുനിൽക്കുന്ന ചുമന്നപൂക്കൾ.
നിമിഷാർദ്ധംകൊണ്ട് ഞാൻ
ഓർമ്മകളുടെ കാറ്റിൽ
ആടിയുലഞ്ഞ് പോകുന്നു.
നാം നടന്ന വഴികൾ,
നീ ചൂടിയ പൂക്കൾ,
നമ്മുടെ രാത്രിമഞ്ഞകൾ.
നീയോർമ്മകളാൽ ആളിയ
ഞാൻ, നിലാവിൽ നിന്നിൽ
ചേരാതെ മരണപ്പെട്ടയെൻ
ചുംബനങ്ങളിലൊന്ന്
പങ്കുവെച്ചു ആ ചുമന്നപൂവിൽ.
യാത്ര തുടരുന്നു ഞാൻ,
ചുമന്നപൂക്കൾ ബാക്കിനിൽക്കെ
നിൻ മഞ്ഞവെളിച്ചത്തിലേക്ക്.