ചിരഞ്ജീവി

ചിരഞ്ജീവി

ഞാൻ മരിക്കുമ്പോൾ നിങ്ങൾ കരയരുത്.
ജീവിതത്തിൽ നിന്ന് വീണു പോയവനെന്ന്
എന്നെക്കുറിച്ച് വിലപിക്കാൻ പാടില്ല

മരണത്തിനപ്പുറമള്ള താഴ്‌വരകളിൽ വീണ്ടും
കണ്ട്മുട്ടാമെന്ന് ഞാൻ വാക്ക് തരുന്നില്ല.
മരുഭൂമിയിലെ മഴയായോ, ചിത്രശലഭമായോ ഞാൻ
പുനർജനിക്കുമെന്ന് കരുതുന്നില്ല.

ഒന്നുമാത്രം നിങ്ങൾ ഓർത്ത്കൊള്ളക,
ഞാൻ പകർന്ന് തന്ന എൻറെ സ്നേഹം.

അവ നിങ്ങൾ മറ്റുള്ളവരിലേക്ക് പകരുക,
അങ്ങനെ ഞാനൊരു ചിരഞ്ജീവിയാകട്ടെ.


...

എഴുതിയത്

ബിനോ കൊച്ചുമോൾ വർഗ്ഗീസ്

ഇനി ഏറെ ദൂരം പോകാനുണ്ടെന്ന് സദാമന്ത്രിക്കുന്ന മനസ്സുമായി എന്നെത്തന്നെ തിരയുന്ന യാത്രികൻ.