ബുദ്ധൻ

ബുദ്ധൻ

അവളെ ചുംബിക്കുന്നതിന്റെ
മൂന്നാമത്തെ നിമിഷത്തിൽ
എന്റെ ഉള്ളിലാരോ
ഇങ്ങനെ പറഞ്ഞു.

“ശംഖിന്റെ പുറം കൗതുകങ്ങളിൽ
മനസ്സ് കുടുങ്ങരുത്.
അതിൽ ഓംകാരമുണ്ട്,
ധ്യാനിക്കുക. "

ചുംബനത്തിനിടയിൽത്തന്നെ
ഞാൻ കണ്ണ് തുറന്നു.
അവൾ നിന്നടം വെളിച്ചം മാത്രം.

അടുത്ത നിമിഷമെനിക്ക്
മനസ്സിലായി, വെളിച്ചത്തെയാണ്
ഞാൻ നുകർന്നത്.

അങ്ങനെ അവളെന്ന വെളിച്ചം
നിറഞ്ഞ ഞാൻ,
ബുദ്ധനായി.


...

എഴുതിയത്

ബിനോ കൊച്ചുമോൾ വർഗീസ്

ഇനി ഏറെ ദൂരം പോകാനുണ്ടെന്ന് സദാമന്ത്രിക്കുന്ന മനസ്സുമായി എന്നെത്തന്നെ തിരയുന്ന യാത്രികൻ.